Kerala

പൗരത്വ ഭേദഗതി ബില്‍: സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് പ്രതിഷേധം

മതത്തിന്റെ പേരില്‍ പൗരത്വം തിരുമാനിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ മതേതര ചട്ടക്കൂടിനെ പൂര്‍ണ്ണമായും തകര്‍ക്കും. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റുകയെന്ന തെറ്റായ തീരുമാനമാണ് മോദി സര്‍ക്കാർ നടപ്പിലാക്കുന്നത്.

പൗരത്വ ഭേദഗതി ബില്‍: സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് പ്രതിഷേധം
X

തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കാനുള്ള മോദിയുടെ പൗരത്വ ബില്ലിനെതിരെയും വിലക്കയറ്റമുള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്റ്ററേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ നടക്കും. മതത്തിന്റെ പേരില്‍ പൗരത്വം തിരുമാനിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ മതേതര ചട്ടക്കൂടിനെ പൂര്‍ണ്ണമായും തകര്‍ക്കും. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റുകയെന്ന തെറ്റായ തീരുമാനമാണ് മോദി സര്‍ക്കാർ നടപ്പിലാക്കുന്നത്. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.

കൊല്ലത്ത് ആര്‍എസ്പി നേതാവ് എ എ അസീസും ആലപ്പുഴയില്‍ ജോസ് കെ മാണി എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ നേതാവ് ജോണ്‍ ജോണും കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ മുന്‍ മന്ത്രി പി ജെ ജോസഫും ഉദ്ഘാടനം നിർവഹിക്കും. എറണാകുളത്ത് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും തൃശൂരില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും, പാലക്കാട് മുസ്‌ലീം ലീഗ് നേതാവ് കെ പി എ മജീദും മലപ്പുറത്ത് ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയും കോഴിക്കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും കണ്ണൂരില്‍ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കാസര്‍കോട് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും ധര്‍ണ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it