- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാര്‍ കേന്ദ്രം എറണാകുളത്ത് തുടങ്ങി
ഐഡി എ ഐ കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്ന ആധാര്‍ സേവ കേന്ദ്രമാണിത്. ദിവസേന 250 ഓളം പേര്‍ക്ക് പുതിയ ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ട്.ആധാര്‍ എന്റോള്‍മെന്റ് (ചലം അമറവമമൃ), പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയുടെ തിരുത്തല്‍, ഫോട്ടോ, വിരലടയാളം, ഐറിസ് മുതലായ ആധാറിലെ ബയോമെട്രിക് വിവരങ്ങുടെ പരിഷ്‌കരണം, ആധാര്‍ പ്രിന്റിങ്ങ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്

കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള യു ഐ ഡി എ ഐ നേരിട്ട് നടത്തുന്ന ആധാര്‍ സേവ കേന്ദ്രം എറണാകുളം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. യു ഐഡി എ ഐ കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്ന ആധാര്‍ സേവ കേന്ദ്രമാണിത്. ദിവസേന 250 ഓളം പേര്‍ക്ക് പുതിയ ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ട്.
ആധാര്‍ എന്റോള്‍മെന്റ് (New Aadhaar), പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയുടെ തിരുത്തല്‍, ഫോട്ടോ, വിരലടയാളം, ഐറിസ് മുതലായ ആധാറിലെ ബയോമെട്രിക് വിവരങ്ങുടെ പരിഷ്‌കരണം, ആധാര്‍ പ്രിന്റിങ്ങ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. പുതിയ എന്റോള്‍മെന്റും, അഞ്ചു വയസ്സിലും പതിനഞ്ചു വയസ്സിലുമുള്ള കുട്ടികളുടെ മാണ്ടേറ്ററി ബൈയോമെട്രിക്
അപ്‌ഡേറ്റും കേന്ദ്രത്തില്‍ സൗജന്യമാണ്. മറ്റു സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളു. കൊവിഡിന്റെ സാഹചര്യം മുന്‍നിറുത്തി ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴിയായിരിക്കും ഇപ്പോള്‍ സേവനങ്ങള്‍ നല്‍കുന്നത്. https://appointments.uidai.gov.in/bookappointment.aspx അല്ലെങ്കില്‍ https://ask1.uidai.gov.in എന്നീ വിലാസങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും. പൂര്‍ണമായും ശീതീകരിച്ച കേന്ദ്രത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.ദേശീയ അവധി ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 09:30 മുതല്‍ വൈകുന്നേരം 05:30 വരെ സേവനങ്ങള്‍ ലഭ്യമാവുമെന്നും അധികൃതര്‍ അറിയിച്ചു.
ഭാരത സര്‍ക്കാര്‍ ആധാര്‍ സേവാ കേന്ദ്രം,ചാക്കോസ് ചേംബേഴ്സ്,( താഴത്തെ നിലയില്‍,സിഗ്‌നല്‍ പോയിന്റിനടുത്ത് )എന്‍ എച്ച് ബൈപാസ്,പൈപ്പ്‌ലൈന്‍ ജംഗ്ഷന്‍, പാലാരിവട്ടം എറണാകുളം എന്നതാണ് വിലാസം
RELATED STORIES
അതിര്ത്തി ശാന്തം; ഇന്നലെ വെടിയൊച്ചകളൊന്നും മുഴങ്ങിയില്ല: ഇന്ത്യന്...
12 May 2025 5:58 AM GMT''പുതിയ ചുമതല വലിയ ഉത്തരവാദിത്തം''; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ്...
12 May 2025 5:33 AM GMTസംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്
12 May 2025 5:19 AM GMTപേവിഷബാധ കേസുകള് ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്...
12 May 2025 5:11 AM GMTസംസ്ഥാനത്ത് ഇന്നും ചൂടു കൂടും; ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
12 May 2025 4:53 AM GMTപൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
12 May 2025 3:42 AM GMT