Kerala

നടിയെ ആക്രമിച്ച കേസ്: മുന്‍ ജയില്‍മേധാവിയുടെ പരാമര്‍ശം പൊതു സമൂഹം വിലയിരുത്തട്ടെ; താന്‍ അതിജീവിതയ്‌ക്കൊപ്പം:ഉമാ തോമസ് എംഎല്‍എ

ശ്രീലേഖ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ അവരെ ചെറുതാക്കി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.എന്തുകൊണ്ട് അവര്‍ അങ്ങനെ പ്രതികരിച്ചുവെന്ന് തനിക്കറിയില്ല

നടിയെ ആക്രമിച്ച കേസ്: മുന്‍ ജയില്‍മേധാവിയുടെ പരാമര്‍ശം പൊതു സമൂഹം വിലയിരുത്തട്ടെ; താന്‍ അതിജീവിതയ്‌ക്കൊപ്പം:ഉമാ തോമസ് എംഎല്‍എ
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന വിധത്തിലുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമര്‍ശം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന് അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ അതീജീവിതയ്‌ക്കൊപ്പമാണ്.

ശ്രീലേഖ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ അവരെ ചെറുതാക്കി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.എന്തുകൊണ്ട് അവര്‍ അങ്ങനെ പ്രതികരിച്ചുവെന്ന് തനിക്കറിയില്ല.അവരുടെ പരാമര്‍ശം പൊതു സമൂഹം വിലയിരുത്തട്ടെയെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഒരു ജനപ്രതിനിധിനിയെന്ന നിലയില്‍ തനിക്ക് പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ട്.കോടതിയില്‍ നിന്നും ഉടന്‍ തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു

Next Story

RELATED STORIES

Share it