Kerala

മൂലമ്പിള്ളി പാക്കേജ്: കിടപ്പാടം വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയ പുനരധിവാസ ഭൂമി വാസയോഗ്യമല്ലെന്ന് ജസ്റ്റിസ് പി കെ ഷംസുദീന്‍

തുതിയൂര്‍ ഇന്ദിരാനഗരിലുള്ള പുനരധിവാസ ഭൂമിയില്‍ 113 പ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂര്‍, മഞ്ഞുമ്മല്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളിലുള്ളവരാണ് പരാതിയുമായി എത്തിയത്. കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് പി കെ ഷംസുദീന്‍, പ്രഫ. കെ അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടം സന്ദര്‍ശിച്ച് പരിശോധന നടത്തി. പോണേക്കര, എളമക്കര , പുതുക്കലവട്ടം എന്നിവിടങ്ങളില്‍ നിന്നും റെയില്‍വേയ്ക്ക് വേണ്ടി കിടപ്പാടം വിട്ടുകൊടുത്തവര്‍ക്ക് 56 പ്ലോട്ടുകളാണ് മുട്ടുങ്കല്‍ റോഡിന് സമീപം നല്‍കിയട്ടുള്ളത്. 4 സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നേ മുക്കാല്‍ സെന്റ് ഭൂമിയാണ് അവര്‍ക്ക് നല്‍കിയട്ടുള്ളത്. ഇവിടെയും വെള്ളക്കെട്ടുമൂലം വീട് വയ്ക്കാന്‍ പറ്റുന്നില്ലെന്നാണ് പലരുടെയും പരാതി

മൂലമ്പിള്ളി പാക്കേജ്: കിടപ്പാടം വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയ പുനരധിവാസ ഭൂമി വാസയോഗ്യമല്ലെന്ന് ജസ്റ്റിസ് പി കെ ഷംസുദീന്‍
X

കൊച്ചി; വല്ലാര്‍പാടം ഐസിടിടി പദ്ധതിയുടെ ഭാഗമായി റോഡും റെയിലും നിര്‍മ്മിക്കാന്‍ വേണ്ടി 2008 ല്‍ കിടപ്പാടം വിട്ടുകൊടുത്തവരാണ് ജനകീയമായി രൂപീകരിച്ച ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്‍ മുമ്പാകെ പരാതിയുമായി എത്തിയത്. തുതിയൂര്‍ ഇന്ദിരാനഗരിലുള്ള പുനരധിവാസ ഭൂമിയില്‍ 113 പ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂര്‍, മഞ്ഞുമ്മല്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളിലുള്ളവരാണ് പരാതിയുമായി എത്തിയത്.തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് പി കെ ഷംസുദീന്‍, പ്രഫ. കെ അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടം സന്ദര്‍ശിച്ച് പരിശോധന നടത്തി.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണകൂടം ഇവിടെ സ്ഥലം അളന്നു തിരിച്ചെങ്കിലും സ്‌കെച്ച് തയ്യാറാക്കാത്തതു കൊണ്ട് പലരുടെയും സ്ഥലം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. പട്ടയം ഉണ്ടെങ്കിലും സ്ഥലം ഇവിടെ ഇല്ലന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിയുണ്ട്.എറണാകുളം നിയോജകമണ്ഡലത്തിലെ പോണേക്കര, എളമക്കര , പുതുക്കലവട്ടം എന്നിവിടങ്ങളില്‍ നിന്നും റെയില്‍വേയ്ക്ക് വേണ്ടി കിടപ്പാടം വിട്ടുകൊടുത്തവര്‍ക്ക് 56 പ്ലോട്ടുകളാണ് മുട്ടുങ്കല്‍ റോഡിന് സമീപം നല്‍കിയട്ടുള്ളത്. 4 സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നേ മുക്കാല്‍ സെന്റ് ഭൂമിയാണ് അവര്‍ക്ക് നല്‍കിയട്ടുള്ളത്. ഇവിടെയും വെള്ളക്കെട്ടുമൂലം വീട് വയ്ക്കാന്‍ പറ്റുന്നില്ലെന്നാണ് പലരുടെയും പരാതി.

നേരത്തെ മൂന്നു സെന്റ് സ്ഥലം മാത്രം നല്‍കി ഒതുക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചതെങ്കിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് ചുരുങ്ങിയത് നാലു സെന്റ് സ്ഥലം അടക്കം മൂലമ്പിള്ളി പാക്കേജ് എന്ന നിലയിലേക്ക് എത്തിയത്്. വാടക,ഒരാള്‍ക്ക് ജോലി, രണ്ടു നില കെട്ടിടം നിര്‍മിക്കാന്‍ പറ്റുന്ന ഭൂമി എന്നിങ്ങനെയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നത്.2009 ഫെബ്രുവരിയക്കം ഭുമി ഒരുക്കി നല്‍കണം. അതുവരെ ഇവര്‍ക്ക് വാടക നല്‍കണം,അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കണം എന്നതൊക്കെ പാക്കേജില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.2013 ജനുവരി വരെമാത്രമാണ് വാടക നല്‍കിയതെന്നും ഇവര്‍ പറയുന്നു.ഒരാള്‍ക്കു പോലും ജോലി ലഭിച്ചിട്ടില്ല.രാഷ്ട്രീയപാര്‍ടികള്‍ വാഗ്ദാനം നല്‍കുന്നതല്ലാതെ നടപ്പിലാക്കുന്നതില്‍ ആത്മാര്‍ഥതയില്ലെന്നും ഇവര്‍ പറയുന്നു.316 കുടുംബങ്ങളില്‍ 46 കുടുംബങ്ങള്‍ മാത്രമാണ് വീടുവെച്ച് താമസിക്കുന്നത്. ഇതില്‍ ഏഴു വീടുകള്‍ സ്ഥലത്തിന്റെ ദുരവസ്ഥ മൂലം തകര്‍ന്ന നിലയിലാണ്.ബാക്കിയുള്ളവര്‍ ഇപ്പോഴും താല്‍ക്കാലിക സംവിധാനത്തിലും മറ്റുമായി തുടരുകയാണ്.പലരും ആനുകൂല്യം ലഭിക്കാതെ മരിച്ചു പോകുകയും ചെയ്്തിട്ടുണ്ട്.നഷ്ടപരിഹാരതുക ലഭിച്ചപ്പോള്‍ ഡിഎല്‍പിസി നിരക്കിനു പകരം വെറും പൊന്നുംവില മാത്രം വാങ്ങി കബളിപ്പിക്കപ്പെട്ടവരും കമ്മീഷന്‍ മുമ്പാകെ പരാതിയുമായി എത്തിയിരുന്നു. ഇനിയും പരാതി നല്‍കാനുള്ളവര്‍ക്ക് കമ്മീഷന്റെ വെബ്‌സൈറ്റി ലോ, നേരിട്ടോ നല്‍കാമെന്നും കമ്മീഷന്‍ അറിയിച്ചു. എറണാകുളത്ത് വെച്ച് വീണ്ടും തെളിവെടുപ്പ് നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഇതിനു ശേഷം സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിക്കും.

വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി തുതിയൂരില്‍ അടക്കം നല്‍കിയിരിക്കുന്ന ഭൂമി വാസയോഗ്യമല്ലെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.വെള്ളക്കെട്ട് നിറഞ്ഞ സ്ഥലമാണ് ഇത്്.നിരവധികുടുംബങ്ങളാണ് പദ്ധതിക്കായി ഒഴിപ്പിക്കപ്പെട്ടത്. മറ്റു നിവര്‍ത്തിയില്ലാതെ രണ്ടു മൂന്നു കുംടുംബങ്ങള്‍ ഇവിടെ വീടുവെച്ചെങ്കിലും അതു മുഴുവന്‍ വിള്ളല്‍ വന്ന് നശിക്കുകയാണെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it