Kerala

സവാളയ്‌ക്കു പുറമെ പൊതുവിപണിയില്‍ പച്ചക്കറി വിലയും കുതിക്കുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പല പച്ചക്കറി ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചത്.

സവാളയ്‌ക്കു പുറമെ പൊതുവിപണിയില്‍ പച്ചക്കറി വിലയും കുതിക്കുന്നു
X

തിരുവനന്തപുരം: സവാളയ്‌ക്കു പുറമെ പൊതുവിപണിയില്‍ പച്ചക്കറി വിലയും കുതിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പല പച്ചക്കറി ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചത്. 70 രൂപയായിരുന്ന ക്യാരറ്റിന്‍റെ വില നൂറിനോടുത്താണിപ്പോൾ. അൻപതു രൂപയായിരുന്ന പച്ച പയറിന്‍റെ വില 70ലേക്കും 70 രൂപയായിരുന്ന മുരിങ്ങക്കോലിന്‍റെ വില നൂറിലേക്കും കുതിച്ചു കയറി. അൻപതു രൂപയില്‍ നിന്നിരുന്ന ഉരുളക്കിഴങ്ങിനിപ്പോള്‍ 65 രൂപ നല്‍കണം.

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായുണ്ടായ വില വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. കൊവിഡ് ആശങ്കയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്കും സാമ്പത്തിക മാന്ദ്യം നേരിടുന്നവര്‍ക്കുമെല്ലാം വില വര്‍ധനവ് അധിക ഭാരമാണ് സമ്മാനിക്കുന്നത്. വിപണിയില്‍ സാധാരണക്കാരുടെ കൈപൊള്ളിയാല്‍ അത് ചില്ലറവ്യാപാര രംഗത്ത് ഇടിവുണ്ടാക്കുമെന്നാണ് പച്ചക്കറി വ്യാപാരികൾ പറയുന്നത്.

Next Story

RELATED STORIES

Share it