Kerala

ഇന്ധനമില്ലാത്തതിന്റെ പേരില്‍ വാഹനത്തിന് പിഴ; പോലിസുകാരന് പറ്റിയ കൈപിഴ

പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലിസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e സെലക്ട് ആവുകയും ചെയ്തു.

ഇന്ധനമില്ലാത്തതിന്റെ പേരില്‍ വാഹനത്തിന് പിഴ;  പോലിസുകാരന് പറ്റിയ കൈപിഴ
X

കോഴിക്കോട്: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പോലിസ് ഉദ്യോഗസ്ഥന് പറ്റിയ കൈപിഴ.

എറണാകുളം ഇടത്തല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലിസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

അബദ്ധം മനസിലാക്കിയ പോലിസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

Kerala Motor Vehicle Rules സെക്ഷന്‍ 46(2)e എന്താണ്

പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്‌സി ഉള്‍പ്പെടെയുള്ള ) വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സിഎന്‍ജിയോ നിറയ്ക്കാന്‍ ഫ്യുവല്‍ സ്‌റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതും

[46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it