- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലപാതകികളോട് ബാലറ്റിലൂടെ പ്രതികാരം ചെയ്യണം: കോടിയേരി
ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കും. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യങ്ങളൊരുക്കും.
തിരുവനന്തപുരം: കൊലപാതകികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലറ്റ് പേപ്പറിൽക്കൂടിയാവണം ഈ പ്രതികാരം പ്രകടിപ്പിക്കേണ്ടത്. ഈ അമർഷവും പ്രതിഷേധവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ ഇവരെ ദയനീയമായി പരാജയപ്പെടുത്തണം. അതിനുവേണ്ടി ക്ഷമാപൂർവ്വം പ്രവർത്തിച്ചുകൊണ്ടുവേണം ഇവരോടുള്ള പ്രതികാരം നിറവേറ്റാൻ. അതിനുവേണ്ടിയുള്ള പോരാട്ടമാണ് കേരളത്തിൽ വരും നാളുകളിൽ നടക്കാൻ പോകുന്നതെന്ന് കോടിയേരി പറഞ്ഞു.
കൊലപാതകികൾക്ക് ഒരിക്കലും കേരളം മാപ്പുകൊടുക്കില്ല. അവരെ ജനങ്ങൾ ഒറ്റപ്പെടുത്തുകതന്നെ വേണം. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇരട്ടക്കൊലപാതകത്തിനു പകരം കൊലപാതകം നടത്തുക, അങ്ങനെ പാർട്ടിയുടെ ശക്തി തെളിയിക്കുക എന്നതല്ല സിപിഎം ഉദ്ദേശിക്കുന്നത്. അക്രമത്തിന് അക്രമത്തിലൂടെ മറുപടി നൽകില്ലെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം കൊലപാതകങ്ങൾ നിരവധിയുണ്ട്. എന്നാൽ കൊലപാതകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിനെ തകർക്കാമെന്ന് കോൺഗ്രസ് കരുതരുത്. ഈ പ്രദേശം ഒരുകാലത്ത് സിപിഎമ്മിന് ബാലികേറാ മലയായിരുന്നു. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ധാരാളം ചെറുപ്പക്കാർ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചതോടെയാണ് ഇവിടെ സിപിഎം വിജയിക്കാൻ ഇടയായത്.
അന്നു മുതൽ കോൺഗ്രസിൽനിന്ന് മാറി ഇടതുപക്ഷത്തേയ്ക്കു വന്ന പ്രവർത്തകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിയിരുന്നത്. അതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിനെ വധിക്കാൻ ആക്രമണം നടത്തിയത്. അതിൽനിന്ന് ഫൈസൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് തുടർച്ചയായി സഖാക്കളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ പ്ലാൻചെയ്തു വരികയായിരുന്നു. അതിന്റെ തുടർച്ചയായ സംഭവങ്ങളായിരുന്നു തിരുവോണ ദിവസം ഇവിടെയുണ്ടായത്.
ഈ രണ്ടു കുടുംബവും ഒരിക്കലും അനാഥമാകാൻ പോകുന്നില്ല. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കും. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യങ്ങളൊരുക്കും. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിൽ പലയിടങ്ങളിലും അക്രമങ്ങൾ അഴിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ആ പ്രകോപനങ്ങളിൽ ആരും പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT