- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചേരിക്കലിലെ അക്രമം: സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട- പോപുലര്‍ ഫ്രണ്ട് (വീഡിയോ)
കള്ളക്കേസുകള്‍ ചമച്ച് യുപി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഘപരിവാരത്തിന്റെ കുപ്രചാരണം ഏറ്റുപിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപകമായി അക്രമം നടത്തുന്നത്.
പന്തളം: ചേരിക്കല്‍ മേഖലയില്‍ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ അടൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ഷാനവാസ് മുട്ടാര്‍. കള്ളക്കേസുകള്‍ ചമച്ച് യുപി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഘപരിവാരത്തിന്റെ കുപ്രചാരണം ഏറ്റുപിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപകമായി അക്രമം നടത്തുന്നത്.
കഴിഞ്ഞ രാത്രിയാണ് ബദറുദ്ദീന്‍, സിദ്ദീഖ്, ജലീല്‍ എന്നിവരുടെ വീടുകളും വാഹനങ്ങളും ആക്രമിച്ചത്. ഇന്നലെ വൈകീട്ട് പ്രദേശത്ത് പ്രകോപനപരമായ നിലയില്‍ സിപിഎം പൊതുയോഗം നടത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
തുണ്ടില്‍ പടിഞ്ഞാറ്റേതില്‍ അരുണ്‍കുമാര്‍, ഓരുകടവില്‍ അഭിജിത്, മുകടിയില്‍ തെക്കേതില്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സിപിഎം നടത്തിയ പൊതുയോഗത്തിലെ വര്‍ഗീയപരാമര്‍ശങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അക്രമം നടത്തിയത്.
സംഘപരിവാരം മെനഞ്ഞ തിരക്കഥയുടെ ഭാഗമാണ് യുപി പോലിസ് നടത്തിയ അറസ്റ്റ് എന്ന വസ്തുതകള്‍ നിലനില്‍ക്കെ, വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം, ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്.
അടുത്തിടെ ബിജെപിയില്‍നിന്നും സിപിഎമ്മിലെത്തിയവരും ഇതിന് പിന്നിലുണ്ട്. മുമ്പും പലതവണ മുസ്‌ലിം വീടുകള്‍ക്ക് നേരേ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമണം നടത്തിയിട്ടുണ്ട്. ആര്‍എസ്എസ്സിന്റെ ബി ടീമായി മാറി വര്‍ഗീയചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT