Kerala

വിഴിഞ്ഞം തുറമുഖം :വിദഗ്ധ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ന് 17 കിലോമീറ്റര്‍ മനുഷ്യചങ്ങല

കൊച്ചി ,ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കി.മി. നീളത്തിലാണ് മനുഷ്യചങ്ങല തീര്‍ക്കുന്നത്

വിഴിഞ്ഞം തുറമുഖം :വിദഗ്ധ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ന് 17 കിലോമീറ്റര്‍ മനുഷ്യചങ്ങല
X

കൊച്ചി: വിഴിഞ്ഞം തുറമുഖം വിഷയത്തില്‍ വിദഗ്ധ പഠനം നടത്തുക,തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ തുറമഖ നിര്‍മാണം നിറുത്തിവയ്ക്കക,കടലില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുക, കടലും തീരവും വികസനത്തിന്റെ പേരില്‍ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക,കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നല്‍കുക.എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊച്ചി ,ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കി.മി. നീളത്തില്‍ മനുഷ്യചങ്ങല തീര്‍ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

ടെട്രാ പോഡ് കടല്‍ഭിത്തി നിര്‍മ്മാണം പോര്‍ട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക,മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നിങ്ങനെയാണ് മറ്റ് ആവശ്യങ്ങള്‍.17 കി.മി. നീളത്തില്‍ തീര്‍ക്കുന്ന മനുഷ്യ ചങ്ങലയില്‍ 17,000 പേര്‍ പങ്കെടുക്കുമെന്നും മനുഷ്യചങ്ങല വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it