Kerala

വഖ്ഫ് കേസ്; ഫാറൂഖ് കോളജ് മാനേജ്‌മെന്റ് അപ്പീലില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായി മുനമ്പം നിവാസികളുടെ ഹരജി

വഖ്ഫ് കേസ്; ഫാറൂഖ് കോളജ് മാനേജ്‌മെന്റ് അപ്പീലില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായി മുനമ്പം നിവാസികളുടെ ഹരജി
X

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികള്‍ക്കു വേണ്ടി കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ഹരജി. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നല്‍കിയ രണ്ട് അപ്പീലുകളില്‍ കക്ഷി ചേരണമെന്നാണ് ആവശ്യം.

മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ പരിഗണിക്കുന്നത്. കേസ് മാര്‍ച്ച് 29ലേക്ക്് മാറ്റി. കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയില്‍ അന്ന് വാദം കേള്‍ക്കും. കക്ഷി ചേരാനുള്ള മറ്റ് രണ്ട് ഹരജികള്‍ നേരത്തേ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. വഖഫ് സംരക്ഷണവേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹരജികളാണ് തള്ളിയത്. അഡ്വ. ജോര്‍ജ് പൂന്തോട്ടമാണ് മുനമ്പം നിവാസികള്‍ക്കു വേണ്ടി ഹാജരാവുന്നത്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖഫ് രജിസ്ട്രറില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തവരും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകള്‍. നിസാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേയടക്കമുള്ള തുടര്‍നടപടിയെടുക്കാതെ സ്വമേധയാ ബോര്‍ഡ് സ്ഥലമേറ്റെടു?ത്തെന്നാണ് അഡ്വ. കെ.പി. മായന്‍, അഡ്വ. വി.പി. നാരായണന്‍ എന്നിവര്‍ മുഖേന ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നല്‍കിയ അപ്പീലിലെ വാദം.





Next Story

RELATED STORIES

Share it