- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാട്ടര്‍ മെട്രോ: കടമ്പ്രയാറിലെ താല്‍ക്കാലിക ബണ്ട് നീക്കാന്‍ തീരുമാനമായി; 26 കോടിയുടെ പദ്ധതിക്ക് അംഗീകാരം തേടുമെന്ന് മന്ത്രി പി രാജീവ്
ചമ്പക്കര കനാലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ബണ്ടാണ് മാറ്റുന്നത്.ഇന്‍ഫോപാര്‍ക്ക് ഫേസ് ഹഹ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളിലേക്ക് വാട്ടര്‍ മെട്രോ ബോട്ട് സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിച്ച് യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ യുടെ സുഗമമായ നടത്തിപ്പിനായി രാജഗിരി എഞ്ചിനീയറിംഗ് കോളജിന് സമീപം കടമ്പ്രയാറില്‍ ഉള്ളതാല്‍ക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായി. വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ബണ്ട് മാറ്റുന്നതിനുള്ള സമയബന്ധിത കര്‍മ്മ പരിപാടിക്ക് രൂപം നല്‍കിയത്. ചമ്പക്കര കനാലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ബണ്ടാണ് മാറ്റുന്നത്.ഇന്‍ഫോപാര്‍ക്ക് ഫേസ് ll, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളിലേക്ക് വാട്ടര്‍ മെട്രോ ബോട്ട് സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിച്ച് യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്.
മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ബോട്ട്യാര്‍ഡില്‍ എത്തുന്നതിനും ബണ്ട് നീക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തത്. കിന്‍ഫ്ര, പ്രത്യേക സാമ്പത്തിക മേഖല, നിറ്റാ ജലാറ്റിന്‍, ഫിലിപ്‌സ് കാര്‍ബണ്‍, കൊച്ചി കടലാസ്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ കടമ്പ്രയാറില്‍ നിന്ന് വെള്ളം എടുക്കുന്ന സക്ഷന്‍ പോയിന്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി 26 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇതുപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയുടെ റൂട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ആകെ 34 എംഎല്‍ഡി(മില്യണ്‍ ലിറ്റര്‍ പെര്‍ ഡേ) വെള്ളമാണ് ഈ സ്ഥാപനങ്ങള്‍ കടമ്പ്രയാറില്‍ നിന്ന് ഉപയോഗിക്കുന്നത്. ബണ്ട് മാറ്റി സ്ഥാപിക്കുന്നത് മൂലമുള്ള രാജഗിരി കോളജിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് ജല വിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും.കഴിഞ്ഞ ഡിസംബറില്‍ മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകപ്പുകളേയും വാട്ടര്‍ മെട്രോയേയും ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച പരിശോധനക്കും അവസാന തീരുമാനങ്ങള്‍ എടുക്കുന്നതിനുമാണ് ഇന്നത്തെ യോഗം ചേര്‍ന്നത് . സ്ഥലം എം എല്‍ എ പി ടി തോമസും ബന്ധപ്പെട്ടവരുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT