Kerala

മത്സ്യ തൊഴിലാളികള്‍ക്കുള്ള ക്ഷേമ നിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കണം: എസ്ഡിറ്റിയു

മത്സ്യ തൊഴിലാളികള്‍ക്കുള്ള ക്ഷേമ നിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കണം: എസ്ഡിറ്റിയു
X

പൊന്നാനി : മത്സ്യ തൊഴിലാളികള്‍ക്കുള്ള ക്ഷേമ നിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ധീന്‍. മത്സ്യ തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ എസ് ഡി റ്റി യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ജാഥ വൈസ് ക്യാപ്റ്റന്‍ അക്ബര്‍ പരപ്പനങ്ങാടി, ജാഥാ കോര്‍ഡിനേറ്റര്‍ ബിലാല്‍ പൊന്നാനി, ജില്ലാ ട്രഷറര്‍ അന്‍സാരി കോട്ടക്കല്‍, പൊന്നാനി ഏരിയ പ്രസിഡന്റ് റഷീദ് ചങ്ങരംകുളം, സെക്രട്ടറി സമീര്‍ വെളിയങ്കോട് സംസാരിച്ചു.

ഹോസ്പിറ്റല്‍ പരിസരത്തു നിന്നാരംഭിച്ച റാലിക്ക് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ മുജീബ് എടക്കര ജാഥാ ഡയറക്ടര്‍ സിറാജ് പടിക്കല്‍ ജില്ലാ കമ്മിറ്റിയംഗം സി പി മുജീബ്, മുസ്ഫിഖ് തിരൂര്‍, മുസ്തഫ മറവഞ്ചേരി, ഗഫൂര്‍ മാങ്ങാട്ടൂര്‍, ബഷീര്‍ കോട്ടക്കല്‍, അല വിക്കുട്ടി മഞ്ചേരി, ജെയ്‌സല്‍ നിലമ്പൂര്‍ നേതൃത്വം നല്‍കി


Next Story

RELATED STORIES

Share it