- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരന്‍ അറസ്റ്റില്‍
പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നാണ് ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ചത്.
ഓയൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നാണ് ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ചത്.
യുവതിയുമായി പ്രണയത്തിലായിരുന്നു അനീഷ്. പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി.
എന്നാല്‍, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്ന് അനീഷിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ ആറു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ നിശ്ചയിച്ചു.
എന്നാല്‍ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി. യുവതി മരിച്ച ദിവസവും അനീഷ് ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വേണമെന്നായിരുന്നു അനീഷിന്റെ നിലപാട്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പോലിസ് കേസെടുത്തത്.
RELATED STORIES
യുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMTഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMT