- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്സണ്‍
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയില്‍ ആയോ അയയ്ക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.പരാതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അയക്കുരുത്

കൊച്ചി: കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍.വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയില്‍ ആയോ അയയ്ക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെയും ആരോഗ്യച്ചട്ടം പാലിക്കേണ്ടതിനാലും അദാലത്തുകള്‍ വൈകിയ സാഹചര്യമുണ്ട്. പരാതിക്കാരെ നേരില്‍ കേള്‍ക്കേണ്ട സ്വകാര്യവിഷയങ്ങളായതിനാല്‍ ഓണ്‍ലൈനായി പരാതിപറയാന്‍ പരാതിക്കാര്‍ക്കും ബുദ്ധമുണ്ടാകാനിടയുണ്ട്.കേരള വനിതാ കമ്മിഷന്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല.
എന്നാല്‍ ഫെയ്സ്ബുക്ക്, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വകാര്യവിഷയമായതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പൊതുവായി പരാതികള്‍ അയയ്ക്കരുത്. പരാതികള്‍ രേഖാമൂലം വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോkeralawomenscommission@yahoo.co.inഎന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണെന്നും കമ്മീഷന്‍ അറിയിച്ചു.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT