- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമീർ കല്ലറയുടെ മരണത്തിൽ വനിതാ കമ്മീഷൻ പോലിസ് മേധാവിയോട് റിപോർട്ട് തേടി
കല്ലറ സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് തേടിയത്.
തിരുവനന്തപുരം: കല്ലറ സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ പോലിസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സമീറിന്റെ ഭാര്യ വനിതാ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് നേരത്തേ രണ്ട് തവണ സമീർ ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. വൃക്കയിൽ കല്ലുകൾ വീണ്ടും കാണപ്പെട്ടതിനാൽ മൂന്നാമതും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെ സമീർ മരിച്ചു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പരാതി നൽകിയിട്ടും കഴക്കൂട്ടം അസിസ്റ്റന്റ് പോലിസ് കമ്മീഷണർ നീതി ലഭ്യമാക്കിയില്ലെന്നും ഭാര്യയുടെ പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി പരാതിക്കാരി ഡിജിപിക്ക് പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഡോ. ഷാഹിദ കമാൽ അറിയിച്ചു.
RELATED STORIES
ഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTചാംപ്യന്‍സ് ലീഗ്; ഹാട്രിക്കുമായി റഫീന; ബാഴ്സയ്ക്കും സിറ്റിക്കും...
24 Oct 2024 5:36 AM GMTബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTഇനി ഐഎസ്എല്‍ മാമാങ്കം; നാളെ കിക്കോഫ്
12 Sep 2024 4:18 PM GMTസൂപ്പര്‍ ലീഗ് കേരള; കേരളക്കരയില്‍ ഇന്ന് മുതല്‍ ഫുട്ബോള്‍ മാമാങ്കം
7 Sep 2024 6:25 AM GMTഒളിംപിക്സ്; ഹോക്കിയില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; നീരജ് ...
6 Aug 2024 7:32 AM GMT