Kerala

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

അബദ്ധജഡിലവും അപക്വവുമായ പ്രസ്ഥാവനകളിറക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ പാര്‍ട്ടി ഓഫിസുകളില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ രാജിവെക്കണമെന്നും കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപെട്ടു.

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്
X

കോഴിക്കോട്: സിപിഎം സമാന്തര കോടതിയും പോലിസുമാണെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്ഥാവന ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് സമൂഹത്തിന് തന്നെ അപമാനമാണെന്ന് അവര്‍ പറഞ്ഞു.

ഒരു സമാന്തര ഗവണ്‍മെന്റായി പാര്‍ട്ടിയെ അവതരിപ്പിക്കാനുള്ള അവരുടെ ശ്രമം ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയുമാണ്. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടസ്ത്രീ പീഡനക്കേസുകളില്‍ ഏറ്റവും കര്‍ശന നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന പ്രസ്ഥാവന അവരുടെ ഉറക്കച്ചടവിന്റെയോ പ്രയാധിക്യത്തിന്റെയോ പ്രശ്‌നം മൂലമായാണ് സാധാരണ ജനം മനസ്സിലാക്കുന്നത്.

അബദ്ധജഡിലവും അപക്വവുമായ പ്രസ്ഥാവനകളിറക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ പാര്‍ട്ടി ഓഫിസുകളില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ രാജിവെക്കണമെന്നും കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപെട്ടു.

Next Story

RELATED STORIES

Share it