Kerala

വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബര്‍ 11,12 തിയ്യതികളില്‍ കണ്ണൂരില്‍

വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബര്‍ 11,12 തിയ്യതികളില്‍ കണ്ണൂരില്‍
X

കണ്ണൂര്‍: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം നവംബര്‍ 11,12 തിയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കും. സമ്മേളന നടത്തിപ്പിനായി വിപുലമായ വിവിധ വകുപ്പ് കണ്‍വീനര്‍മാരെ ചേര്‍ത്ത് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. പ്രോഗ്രാം ആന്റ് റിപ്പോര്‍ട്ട്- അസൂറ ടീച്ചര്‍, വീഡിയോ പ്രസന്റേഷന്‍- സുഫീറ എരമംഗലം, പ്രചാരണം - രജിത മഞ്ചേരി, പ്രതിനിധി- ഫസ്‌ന മിയാന്‍, ഗതാഗതം-ചെയര്‍ :നീറ ബഷീര്‍, ഭക്ഷണം-: ജുമൈല കോഴിക്കോട്, കണ്‍വീനര്‍ -സുബൈദ കക്കോടി എന്നിവരെ സ്വാഗത സംഘത്തിന്റെ വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍9 ന് കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്റ്‌റ് വി.എ.ഫായിസ പത്രസമ്മേളനം നടത്തും. വിവിധ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്തുടനീളം മണ്ഡലങ്ങളില്‍ നടത്താനും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന നേതാക്കള്‍ക്കായി 12ന് കണ്ണൂരില്‍ സ്വീകരണസമ്മേളനം നടത്താനും സ്വാഗത സംഘം തീരുമാനിച്ചു.




Next Story

RELATED STORIES

Share it