Kerala

കോഴിക്കോട് മടവൂരില്‍ മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു

മടവൂര്‍ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മടവൂരില്‍ മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു
X

കോഴിക്കോട്: മടവൂരില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു. മടവൂര്‍ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്. സൂര്യയുടെ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്.

തര്‍ക്കങ്ങള്‍ക്കിടെ സൂര്യയുടെ അമ്മ സതീദേവി (48)ക്കും വെട്ടേറ്റു. ഇവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ചശേഷം ദേവദാസ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it