Kerala

നാവിക സേനയുടെ ആകാശനിരീക്ഷണ സംഘത്തില്‍ ഇനി വനിതകളും

കപ്പലില്‍ നിന്ന് പറന്നുയരുന്ന ഹെലികോപ്റ്റര്‍ നിരീക്ഷണ സംഘത്തിലാണ് സബ് ലെഫ്റ്റനന്റ് (എസ്എല്‍ടി) കുമുദിനി ത്യാഗി, എസ്എല്‍ടി റിതി സിംഗ് എന്നി വനിതകള്‍ ഇടം നേടിയത്.അവശ്യഘട്ടത്തില്‍ യുദ്ധക്കപ്പലുകളില്‍ നിന്ന പറന്നുയര്‍ന്ന് ആകാശനിരീക്ഷണം നടത്തി വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറുകയെന്നതാണ് ഇവരുടെ ജോലി

നാവിക സേനയുടെ ആകാശനിരീക്ഷണ സംഘത്തില്‍ ഇനി വനിതകളും
X

കൊച്ചി: നാവിക സേനയുടെ ആകാശനിരീക്ഷണ സംഘത്തില്‍ ഇനി വനിതകളും.ചരിത്രത്തിലാദ്യമായാണ് വനിതകള്‍ നാവിക സേനയുടെ നിരീക്ഷണ ഹെലികോപ്റ്റര്‍ പറത്തുന്നത്. നേവിയുടെ യുദ്ധക്കപ്പലുകളില്‍ വനിതകളെ നിയോഗിക്കുന്നതും ആദ്യമായിട്ടാണ്. കപ്പലില്‍ നിന്ന് പറന്നുയരുന്ന ഹെലികോപ്റ്റര്‍ നിരീക്ഷണ സംഘത്തിലാണ് സബ് ലെഫ്റ്റനന്റ് (എസ്എല്‍ടി) കുമുദിനി ത്യാഗി, എസ്എല്‍ടി റിതി സിംഗ് എന്നി വനിതകള്‍ ഇടം നേടിയത്.അവശ്യഘട്ടത്തില്‍ യുദ്ധക്കപ്പലുകളില്‍ നിന്ന പറന്നുയര്‍ന്ന് ആകാശനിരീക്ഷണം നടത്തി വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറുകയെന്നതാണ് ഇവരുടെ ജോലി. നാവിക സേനയില്‍ വനിതാ സാനിധ്യമുറപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ചുമതലകളിലേയ്ക്ക് കൂടി സ്ത്രീകളെ പരിഗണിക്കുന്നത്.

ദക്ഷിണ മേഖല നാവക സേന ആസ്ഥനമായ ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ ഒമ്പത് മാസത്തെ ഒബ്സര്‍വെയര്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വനിതകള്‍ ബിരുദം ഏറ്റുവാങ്ങി. ഇവര്‍ക്കൊപ്പം മലയാളി ക്രീഷ്മയും അഫ്ഗാന്‍ ഷെയ്ഖും നാവിക സേനയിലെ നിരീക്ഷണ വിമാനങ്ങള്‍ പറത്തുവാന്‍ നിയോഗിച്ചു. കമുദിനിയും റിതിയും പടക്കപ്പലുകളില്‍ നിന്ന ഹെലികോപ്റ്ററുകള്‍ പറത്തുമ്പോള്‍ മറ്റ് രണ്ട് പേര്‍ കരയില്‍ നിന്ന് കടലില്‍ പോയി നിരീക്ഷണം നടത്താനുള്ള വിമാനങ്ങളിലാണ് നിയോഗിക്കപ്പെടുക. രണ്ട് വര്‍ഷം മുമ്പ് നാവിക സേനയില്‍ ചേര്‍ന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് കൊച്ചിയിലെത്തിയത്. ഇരുവരും കംപ്യൂട്ടര്‍ സയന്‍സ് ബിടെക്കുകാരാണ്.

ചടങ്ങില്‍ ചീഫ് സ്റ്റാഫ് ഓഫീസര്‍ (പരിശീലനം) റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകളും ചിഹ്നങ്ങളും സമ്മാനിച്ചു. ചടങ്ങില്‍ ക്വാളിഫൈഡ് നാവിഗേഷന്‍ ഇന്‍സ്ട്രക്ടര്‍മാരായി ബിരുദം നേടിയ മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്ക് (ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് അഞ്ച് പേരും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മറ്റൊരാളും) പുരസ്‌കാരം കൈമാറി. ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന അധ്യായമാണ് വനിതകളുടെ പുതിയ നിയോഗത്തിലൂടെ സാധ്യമായതെന്ന് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും വിമാനവാഹിനി കപ്പലുകളില്‍ പുതിയ ദൗത്യത്തിന് നിയോഗിക്കും.

Next Story

RELATED STORIES

Share it