- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വനിതാ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കും
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓവര്‍ഹോള്‍(എംആര്‍ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വേ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എംആര്‍ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കാനും ചരിവ് നല്‍കാനുമായി 23 ഏക്കറും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കുക.
തിരുവനന്തപുരം: വനിതാ പോലിസ് സ്‌റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോഡ് എന്നീ റവന്യൂ ജില്ലകളില്‍ ഓരോ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി സിഐ-1, എസ്‌ഐ-2, വനിതാ സീനിയര്‍ സിപിഒ-5, വനിതാ സിപിഒ-10, ഡ്രൈവര്‍ പിസി1 എന്നിങ്ങനെ 19 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതില്‍ 1 എസ്‌ഐ, 3 സീനിയര്‍ വനിതാ സിപിഒ, 10 വനിതാ സിപിഒ എന്നീ തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ ആയിരിക്കും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓവര്‍ഹോള്‍(എംആര്‍ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വേ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എംആര്‍ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കാനും ചരിവ് നല്‍കാനുമായി 23 ഏക്കറും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കുക. ഹൈക്കോടതിയിലെ 42 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ കാലാവധി 28.07.2019 തിയ്യതി മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുംവരെ താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചു. സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരായ സി കെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരുടെ നിയമന കാലാവധി 23.07.2019 മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവും താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചു.
ഓഖി ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മല്‍സ്യത്തൊഴിലാളികളില്‍ ഭൂരഹിത/ഭവനരഹിതരായ 32 പേര്‍ക്ക് ഭൂമി വാങ്ങി ഭവനം നിര്‍മിക്കാനും ഭവനരഹിതരായ 6 പേര്‍ക്ക് ഭവനനിര്‍മാണത്തിനുമായി 3.44 കോടി രൂപ ഓഖി ഫണ്ടില്‍ നിന്നും ഭവന പദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയില്‍ ബാക്കിയുള്ള തുകയില്‍ നിന്നും അനുവദിക്കും. നിപ്പാ വൈറസ് ബാധയുടെ ഇന്‍ഡക്‌സ് കേസായി മരണപ്പെട്ട സാബിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു അനുവദിച്ചു. സംസ്ഥാനത്തെ 13 എല്‍എ ജനറല്‍ ഓഫിസുകളില്‍ ഉള്‍പ്പെട്ട 318 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കും.
മലബാര്‍ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം, ഭൂവുടമസ്ഥനു നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താതെ, സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള നിയമം രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചു. അനിയന്ത്രിത ഖനനം തടയാനും സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട സാമ്പത്തിക വരുമാനം ഉറപ്പുവരുത്താനുമായാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിലെ നോണ്‍ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിക്കും. അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിച്ച് ലക്ചറര്‍ തസ്തികകള്‍ക്കു കൂടി ശമ്പള പരിഷ്‌കരണം അനുവദിക്കും. നഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്ക് ധനകാര്യ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയ ശമ്പള സ്‌കെയില്‍ അനുവദിക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ(എസ്‌സിഇആര്‍ടി) അക്കാദമിക് വിഭാഗത്തില്‍ നേരിട്ട് നിയമനം ലഭിച്ച 6 ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പള സ്‌കെയില്‍, സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.എറണാകുളം വടക്കേക്കോട്ടയില്‍ മെട്രോ സ്‌റ്റേഷന്‍ നിര്‍മിക്കാനും സ്‌റ്റേഷന്‍ പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT