Kerala

കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ മരണം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ എം രാധ അറിയിച്ചു.

കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ മരണം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

കോട്ടയം: മീനച്ചിലാറ്റില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ എം രാധ അറിയിച്ചു. ശനിയാഴ്ച കാണാതായ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി ഷാജി (20) യുടെ മൃതദേഹമാണ് ഇന്ന് പാല മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യകോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജു. സെമസ്റ്ററിലെ അവസാന പരീക്ഷയെഴുതാന്‍ ശനിയാഴ്ച പരീക്ഷാകേന്ദ്രമായ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളജിലെത്തിയിരുന്നു. എന്നാല്‍, കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ കുട്ടിയെ ശാസിക്കുകയും പരീക്ഷാഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന കോളജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്നും പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ലെന്നും ചൂണ്ടിക്കാട്ടി അഞ്ജുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it