- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക പരിസ്ഥിതി ദിനം: 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി ഹരിതകേരളം മിഷന്‍
തിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം -20, കോഴിക്കോട് -20, വയനാട് -2, കണ്ണൂര്‍ -30, കാസര്‍ഗോഡ് -88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍

കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. തിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം -20, കോഴിക്കോട് -20, വയനാട് -2, കണ്ണൂര്‍ -30, കാസര്‍ഗോഡ് -88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വര്‍ഷം മുതല്‍ ആറു മാസം വരെ കാലം പിന്നിട്ടവയുണ്ട്.
പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും ജൂണ്‍ അഞ്ചിന്് സംഘടിപ്പിച്ചിട്ടുണ്ട്.വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതല്‍ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നല്‍കിയുള്ള സസ്യങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാം.
പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇവ ജൈവ വൈവിധ്യ ആവാസ കേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. 'ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം' എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താ വിഷയത്തെ അന്വര്‍ഥമാക്കുകയാണ് കേരളത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പച്ചത്തുരുത്തുകളെന്ന് അധികൃതര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എംഎല്‍എ മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ എന്നിവര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി.
RELATED STORIES
ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMTടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന് പുതിയ പരിശീലകന്
30 Jun 2025 12:11 PM GMTനജീബ് അഹ്മദിനെ കണ്ടെത്താനായില്ലെന്ന് സിബിഐ; കേസിലെ നടപടികള്‍...
30 Jun 2025 12:07 PM GMT