- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമനിച്ച സംഭവം: സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ പോലിസ് തിരിച്ചറിഞ്ഞു
ഷോപ്പിംഗ് മാളിലെത്തി അന്വേഷണം നടത്തിയ പോലിസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളായ രണ്ടു യുവാക്കളെ തിരിച്ചറിഞ്ഞിരിക്കുന്നത്.നടിയുടെ മൊഴിയെടുത്തശേഷം തുടര്‍ നടപടികളുമായി പോലിസ് മുന്നോട്ടു പോകുമെന്നാണ് വിവരം

കൊച്ചി:കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ കുടുംബവുമൊത്ത് ഷോപ്പിംഗ് നടത്തവെ യുവ നടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലിസ് തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെത്തി അന്വേഷണം നടത്തിയ പോലിസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളായ രണ്ടു യുവാക്കളെ തിരിച്ചറിഞ്ഞിരിക്കുന്നത്.നടിയുടെ മൊഴിയെടുത്തശേഷം തുടര്‍ നടപടികളുമായി പോലിസ് മുന്നോട്ടു പോകുമെന്നാണ് വിവരം.മാളില്‍വെച്ച് രണ്ടു ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ശേഷം കടന്നു കളഞ്ഞതായി നടി സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്.
അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ട വിധത്തില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.നേരിട്ട ദുരനുഭവത്തിന്റെ അനുഭവത്തിന്റെ ആഘാതത്തില്‍ തന്റെ മനസ് ശൂന്യമായി പോയെന്നും നടി സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കാന്‍ നടിയോ കുടുംബമോ ഇതുവരെ തയ്യാറായിട്ടില്ല.നടിയുടെ പരാതിയില്ലെങ്കില്‍ പോലും സംഭവത്തില്‍ പോലിസ് സ്വമേധയ കേസെടുത്തേക്കുമെന്നാണ് വിവരം. വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.നാളെ നടിയെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ലോക്കോ പൈലറ്റിന്റെ...
25 May 2025 7:03 AM GMTഫലസ്തീനി നേതാക്കള്‍ക്കെതിരെ സിറിയന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം...
25 May 2025 6:43 AM GMTപ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്
25 May 2025 6:43 AM GMTഅറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങി; കണ്ടെയ്നറുകള്‍ കടലില്‍;...
25 May 2025 5:26 AM GMTഗസയിലെ കുഞ്ഞു മാധ്യമപ്രവര്‍ത്തക ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടു
25 May 2025 5:08 AM GMTതമിഴ്നാട്ടിലെ കീഴടിയിലെ ഉദ്ഖനന റിപോര്‍ട്ട് തിരുത്തണമെന്ന് എഎസ്ഐ;...
25 May 2025 4:47 AM GMT