- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോപ്പിംഗ് മാളിലെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു
മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടിരിക്കുന്നത്.മെട്രോയിലാണ് പ്രതികള്‍ രണ്ടു പേരും മാളില്‍ എത്തിയിരിക്കുന്നതും തിരികെ പോയിരിക്കുന്നതും.രണ്ടു പേര്‍ക്കും 25 വയസില്‍ താഴെയാണ് പ്രായമെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.മാളില്‍ എത്തിയെങ്കിലും ഇവര്‍ യാതൊന്നും വാങ്ങാതെയാണ് മടങ്ങിയിരിക്കുന്നത്

കൊച്ചി: കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളായ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു.മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടിരിക്കുന്നത്.മെട്രോയിലാണ് പ്രതികള്‍ രണ്ടു പേരും മാളില്‍ എത്തിയിരിക്കുന്നതും തിരികെ പോയിരിക്കുന്നതും.രണ്ടു പേര്‍ക്കും 25 വയസില്‍ താഴെയാണ് പ്രായമെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.മാളില്‍ എത്തിയെങ്കിലും ഇവര്‍ യാതൊന്നും വാങ്ങാതെയാണ് മടങ്ങിയിരിക്കുന്നത്.സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണ് ഇവര്‍ മാളില്‍ പ്രവേശിച്ചിരിക്കുന്നത്.
ആള്‍ക്കൂട്ടത്തിനൊപ്പം എത്തിയ ഇവര്‍ മാളിലേക്കുള്ള പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണ് ഉളളില്‍ കടന്നതെന്നാണ് പറയപ്പെടുന്നത്.പ്രവേശന കവാടത്തിലെ രജിസ്റ്ററില്‍ പേരു നല്‍കുകയോ മൊബൈല്‍ നമ്പര്‍ രേഖപെടുത്തുകയോ ചെയ്തിട്ടില്ലെന്നുമാണ് മാളധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.മാളില്‍ നിന്നും മടങ്ങിയ ഇവര്‍ എറണാകുളം റെയില്‍വേസ്റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗമാണ് ജില്ല വിട്ടിരിക്കുന്നതെന്നാണ് പോലിസിന്റെ നിഗമനം. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.നിലവില്‍ പാസഞ്ചാര്‍ തീവണ്ടികള്‍ സര്‍വീസ് നടത്താത്ത സാഹചര്യത്തില്‍ ദീര്‍ഘ ദൂര തീവണ്ടിയിലായിരിക്കും ഇവര്‍ കയറിപോയിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.പ്രതികള്‍ക്കായി പോലിസ് അന്വേഷണം നടത്തിവരികയാണ്.
കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയ തന്നെ രണ്ടു ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച ശേഷം കടന്നു കളഞ്ഞതായി നടി സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്.അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ട വിധത്തില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.നേരിട്ട ദുരനുഭവത്തിന്റെ അനുഭവത്തിന്റെ ആഘാതത്തില്‍ തന്റെ മനസ് ശൂന്യമായി പോയെന്നും നടി സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. തുടര്‍ന്ന് പോലിസ് മാളിലെത്തി അന്വേഷണം നടത്തുകയും ഇവിടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്.നടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളായ യുവാക്കളെ തിരിച്ചറിയുകയും ചെയ്തു.ഇതിനു ശേഷം പോലിസ് നടിയുടെ വീട്ടിലെത്തി നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൂട്ടിംഗ് ലൊക്കേഷനിലായതിനാല്‍ നടിയുടെ മൊഴി രേഖപെടുത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. നടിയെ അപമാനിച്ച സംഭവത്തില്‍ വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു.
RELATED STORIES
ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMT