Kerala

പോലിസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് എതിരായ നടപടികൾക്കെതിരേ എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പോലിസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
X

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് എതിരായ നടപടികൾക്കെതിരേ എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പത്തിലേറെ പ്രവർത്തകരേയും എംഎൽഎമാരെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിഷേധമെങ്കിലും ആസ്ഥാനത്തിന് മുന്നിൽ പോലിസ് ഇവരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പോലിസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. എന്നാൽ എംഎൽഎമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത് തുടർന്നു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

സമരങ്ങളെ അടിച്ചമർത്തുന്നതിൽ ഡിജിപി. വ്യക്തമായ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎമാർ പ്രതിഷേധം തുടർന്നത്. സിറ്റി പോലിസ് കമ്മീഷണൽ അടക്കമുള്ളവരെത്തി പിന്തിരിയാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരേയും അറസ്റ്റ് ചെയ്തു നീക്കി. സമരം കേരളത്തിന്റെ മണ്ണിൽ ആദ്യമായല്ല നടക്കുന്നതെന്നും എന്നാൽ, ക്രൂരമായ മർദ്ദനമാണ് പ്രവർത്തകർക്ക് നേരെ അഴിച്ചുവിടുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Next Story

RELATED STORIES

Share it