Kerala

പിന്‍വാതില്‍ നിയമനങ്ങള്‍: യൂത്ത് ലീഗ് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി

പിന്‍വാതില്‍ നിയമനങ്ങള്‍:  യൂത്ത് ലീഗ് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി
X

തേഞ്ഞിപ്പലം: ഭരണത്തിന്റെ മറവില്‍ നടന്ന് കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ജില്ല യൂത്ത് ലീഗ് കമ്മിറ്റി യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും പിഎസ്‌സി തട്ടിപ്പിനെതിരെയും മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സംവരണവിഭാഗങ്ങളുടെ ബാക്ക്‌ലോഗ് നികത്തുക,സംവരണ റോസ്റ്റര്‍ പുറത്ത് വിടുക, അനധ്യാപക ഒഴിവുകള്‍ പിഎസ്‌സിസിക്ക് റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം സംഘടിപ്പിച്ചത്.

ലക്ഷക്കണക്കിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോള്‍ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുന്ന തിരക്കിലാണ് സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം നേതാക്കളും. ഒരു മാനദണ്ഡവുമില്ലാതെയാണ് ഉയര്‍ന്ന ശമ്പളം പറ്റുന്ന തസ്തികകളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കുന്നത്. ഇതിനെതിരേ നിരന്തരമായി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് സമരത്തില്‍ ഉയര്‍ന്നത്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സമ്പൂര്‍ണ്ണ പാര്‍ട്ടിവല്‍ക്കരണമാണ് നടക്കുന്നത്.ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബു, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി, എം എ ഖാദര്‍, അന്‍വര്‍ മുള്ളമ്പാറ, സിന്‍ഡിക്കെറ്റ് മെമ്പര്‍ പി റഷീദ് അഹമ്മദ്, വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍ പ്രസംഗിച്ചു.

നേരത്തെ സോളിഡാരിറ്റി ഓഫീസിന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍,ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്,ട്രഷറര്‍ ബാവ വിസപ്പടി,സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സന്‍ ആലംഗീര്‍,ഭാരവാഹികളായ എന്‍.കെ.ഹഫ്‌സല്‍ റഹ്മാന്‍,സലാം ആതവനാട്,കുരിക്കള്‍ മുനീര്‍,പി.സലീല്‍ ,കെ.എം.അലി,അസീസ് വള്ളിക്കുന്ന്,മജീദ് തിരൂര്‍,ഷരീഫ് വടക്കയില്‍,പി.ശിഹാബ് പൊന്നാനി,ഐ.പി.ജലീല്‍ ,ടി.പി.ഹാരിസ്,നിഷാജ് എടപ്പറ്റ,യൂസുഫ് വല്ലാഞ്ചിറ,ടി.വി.അബ്ദുല്‍ റഹ്മാന്‍,അഡ്വ.എന്‍.എ.കരീം,മുഹമ്മദലി ബാബു,പി.ളംറത്ത്,കബീര്‍ മുതുപറമ്പ്,സി.എ ബഷീര്‍,സവാദ് കളളിയില്‍,റവാസ് ആട്ടീരി,യൂസുഫ് ആര്യന്‍തൊടിക,ഷറഫുദ്ധീന്‍ കൊടക്കാടന്‍,ഷംസു പുള്ളാട്ട്,അലി അക്ബര്‍,റസാഖ് കൊടിഞ്ഞി,എം.ടി.അലി നൗഷാദ്,മുബഷിര്‍ ഓമനുര്‍,റിയാസ് തിരൂര്‍,ഷാഫി കാടേങ്ങല്‍,സജറുദ്ധീന്‍ മൊയ്തു,ജംഷി മുത്തേടം,റാഫി കൊളത്തൂര്‍, പി എ ജവാദ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it