Kerala

സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന മൂന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

ഇവർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറിയത് പോലിസിൻ്റെ സുരക്ഷാവീഴ്ച മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന മൂന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന മൂന്നുപേർ അറസ്റ്റിൽ. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സ്വദേശി നന്ദു, ജില്ലാ ട്രഷറര്‍ അനൂപ്, പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ എന്നിവരാണ് പോലിസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റ് മതില്‍ ചാടി കടന്നത്. അറസ്റ്റ് ചെയ്ത ഇവരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ഇവർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറിയത് പോലിസിൻ്റെ സുരക്ഷാവീഴ്ച മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it