- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം നടുങ്ങിയ പ്രളയക്കെടുതി ദൃശ്യങ്ങളിലൂടെ.......
അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഇതുവരെ 35 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതലുള്ള കണക്കാണിത്. ഉരുള്‍പൊട്ടലില്‍ കാണാതായവരെ ഇനിയും കിട്ടാനുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാശമേറെയുമുണ്ടായത്. കോട്ടയം ജില്ലയിലെ ഏതാണ്ട് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
നദികളും തോടുകളും കരകവിഞ്ഞൊഴുകി. വീടുകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തു. കൂട്ടിക്കല്‍ പഞ്ചായത്ത് പൂര്‍ണമായും ഒറ്റപ്പെട്ടു. പാലങ്ങളില്‍ വെള്ളം കയറുകയും റോഡുകളില്‍ മണ്ണിടിഞ്ഞ് വീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ഗതാഗതം താറുമാറായി. കൂട്ടിക്കലും കൊക്കയാറും കുടുംബങ്ങളെ ഒന്നടങ്കമാണ് ദുരന്തം കവര്‍ന്നത്. മലയോര മേഖലയിലേക്ക് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദുരന്തമുഖത്തുനിന്ന് അത്ഭുതകരമായാണ് പലരും രക്ഷപ്പെട്ടത്.
കേരളത്തിലെങ്ങും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഭീതിയിലാണ് ജനം. 2018ലെ പ്രളയത്തിന്റെ കെടുതി വീണ്ടും അനുഭവിക്കേണ്ടിവരുമോയെന്നാണ് പലരും ആശങ്കപ്പെടുന്നത്. ഉറ്റവരെ നഷ്ടമായവരുടെയും ജീവിതത്തില്‍ സമ്പാദിച്ച വീടുള്‍പ്പെടെയുള്ളവയെല്ലാം പ്രളയം കവര്‍ന്നുകൊണ്ടുപോയതോര്‍ത്ത് തേങ്ങുകയാണ് ഇരകളാക്കപ്പെട്ടവര്‍. കേരളം നടുങ്ങിയ പ്രളയക്കെടുതിയുടെ ഭീതിജനകമായ ദൃശ്യങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം......
ഇടുക്കി പുല്ലുപാറയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഹൈറേഞ്ച് റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍
കോട്ടയം ഇളംകാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന് ചരിത്രത്തില് ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില് നിന്നും...
15 Jan 2025 2:02 AM GMT