- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷികളെ നിരീക്ഷിക്കാന്‍ വിശ്വാസം 'മുതലെടുത്ത് ' ഫോട്ടോഗ്രഫറുടെ പ്രതിഷ്ഠ
തട്ടേക്കാട്: നിശബ്ദമായി വീക്ഷിക്കേണ്ട പക്ഷികളെ ബഹളം വച്ചും ഒച്ചയിട്ടും ആട്ടിയകറ്റുന്നവരെ നിശബ്ദമാക്കിയ ഫോട്ടോഗ്രാഫറുടെ കൗശലമാണ് ഫേസ്ബുക്കില്‍ വൈറലാവുന്നത്. സംഭവം ഇങ്ങനെ,തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഫോട്ടോഗ്രാഫര്‍ സുധീഷ് പക്ഷികളുടെ ഫോട്ടോയെടുക്കാനെത്തിയതായിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും പക്ഷികളെത്തിയില്ല. ആള്‍ത്തിരക്കും ബഹളവുമായിരുന്നു കാരണം. തുടര്‍ന്ന് താന്‍ ഫോ്‌ട്ടോയെടുക്കാന്‍ കാത്തിരുന്ന ഗുഹയ്ക്കുമുമ്പില്‍ ഒരു കല്ല് പ്രതിഷ്ടിക്കുന്നു. കാണിക്കയായി 12 രൂപയും കുറച്ചു പൂക്കളും കല്ലിനു മുമ്പില്‍ വച്ചു. കുറച്ചു സമയം കഴിഞ്ഞ് അതുവഴി വന്ന വിശ്വാസികള്‍ പ്രതിഷ്ഠ ഏതെന്ന ചോദിച്ചു കാണിക്ക നല്‍കുകയായിരുന്നു. പ്രതിഷ്ഠ പരശുരാമന്റേതെന്ന് സുധീഷ് പറയുകയും ചെയ്തു. തുടര്‍ന്ന് രണ്ടരമണിക്കൂര്‍ സമയം കാത്തിരുന്ന സുധീഷിന് 374 രൂപ ലഭിക്കുകയും ചെയ്തു. ഈ സംഭവത്തെയാണ് സുധീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സുധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം.....
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്‌ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്‌സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം. പക്ഷികള്‍ ഗുഹയ്ക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്‍ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത്. ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന്‍ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണം 4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.4 രൂപ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു. എന്‍ബി: ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.
RELATED STORIES
പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMT