- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെട്ടത് മൂന്നേക്കാല്‍ ലക്ഷം കുട്ടികള്‍: നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഫ്രഞ്ച് സഭ
33000 ഇരകളില്‍ 216000 കുട്ടികളെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരും അനുബന്ധ ജീവനക്കാരുമാണ് പീഡിപ്പിച്ചതെന്ന കണക്ക് പറയുന്നു
ഫ്രാന്‍സിലെ കാത്തോലിക്ക പുരോഹിതന്മാരാല്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട 330000 കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്രഞ്ച് കത്തോലിക്ക ബിഷപ്പുമാരുടെ സഭ തീരുമാനിച്ചു. കഴിഞ്ഞ 70 വര്‍ത്തിനിടെയാണ് ഫ്രന്‍സില്‍ ലക്ഷക്കണക്കിന് ബാലികാ -ബാലന്മാര്‍ പുരോഹിതന്മാരുടെ ക്രൂരമായ പീഡനത്തിനിരയായത്. ആത്മീയതയുടെ മൂടുപടമണിഞ്ഞാണ് ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പുഞ്ചു കുഞ്ഞുങ്ങളെ അവരുടെ കാമ വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയത്. ഫ്രന്‍സിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് റിസേര്‍ച്ച് രാജ്യത്തെ കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
2500 പേജുകളുള്ള റിപ്പോര്‍ട്ടില്‍ കത്തോലിക്കാ പുരോഹിതന്മാര്‍ കുര്‍ബാനകളുടെയും ഇതര ശുശ്രുഷകളുടെയും മറവില്‍ നടത്തിയ ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ച് ലഭ്യമായ കണക്കുകളാണ് നല്‍കിയിട്ടുള്ളത്. ചെറുപ്പത്തിലെ പീഡനവിവരം പുറത്ത് പറഞ്ഞവരുടെ കണക്കാണിത്. ഇതേസമയം മാനഹാനിഭയന്ന് പുറത്ത് പറയാത്ത എത്രയോ ലക്ഷങ്ങളുണ്ടാകും. 33000 ഇരകളില്‍ 216000 കുട്ടികളെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരും അനുബന്ധ ജീവനക്കാരുമാണ് പീഡിപ്പിച്ചതെന്ന കണക്ക് പറയുന്നു. ബാക്കിയുള്ളവരെ ചര്‍ച്ചുമായി ബന്ധപ്പെട്ട സ്‌കൗട്ട് ലീഡര്‍മ്മാര്‍, ക്യാംപ് കൗണ്‍സിലര്‍മ്മാര്‍,പരിശീലകര്‍ എന്നിവരാണ് ദുരുപയോഗം ചെയ്തത്. 1950 മുതല്‍ തികഞ്ഞ മതേതര രാജ്യമായാണ് ഫ്രാന്‍സ് അനുവര്‍ത്തിക്കുന്നത്. എന്നാല്‍ പാരമ്പര്യമായിതന്നെ ഫ്‌രാന്‍സ് റോമന്‍ കത്തോലിക്ക വിശ്വാസികളുടെ രാജ്യമാണ്.
ഫ്രഞ്ച് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് എറിക് ഡി മൗളിന്‍സ് ബ്യൂഫോര്‍ട്ടാണ് കുട്ടിക്കാലത്ത് ലൈംഗീകാതിക്രമം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയാണ് നഷ്ടപരിഹാരം നല്‍കുകഎന്ന പ്രഖ്യാപിച്ചിട്ടില്ല. കത്തോലിക്ക പുരോഹിതന്മാരുടെ കുത്തഴിഞ്ഞ ലൈംഗീക ജീവിതവും അരമനകള്‍ കേന്ദ്രീകരിച്ചുള്ള ബാലപീഡനവും ഏറെ വിവാദമായ സാഹചര്യത്തിലാണ് ഫ്രാസില്‍ ഇത്തരമൊര് സര്‍വേ നടന്നതും ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതും.
ശക്തമായ നിയമവാഴ്ചയോടെ രാജ്യം ജനാധിപത്യ വല്‍ക്കരിക്കപ്പെട്ട 1950 മുതലുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനുമുമ്പ് ഇതിലേറെ വ്യാപകമായി പീഡനങ്ങള്‍ നടന്നിരിക്കാം. പീഡനത്തിനിരയായി മാനസികമായി തകര്‍ന്ന, ഭാവി ജീവിതം പോലും അനിശ്ചിതത്വത്തിലായ നിരവധി കുട്ടികളുടെ വേദനിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നത്. ഇതിനൊരു പരിഹാരക്രിയ എന്ന നിലയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ സഭ തീരുമാനിച്ചത് എന്നാണ് ബിഷപ്പുമാര്‍ പറയുന്നത്. പുരോഹിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സന്യാസ വ്രതമാണ് അനാശാസ്യങ്ങളിലേക്ക് ഇവരെ തള്ളിവിടുന്നതെന്ന ഒരു നിഗമനം നേരത്തെ വത്തിക്കാന്‍ പുറത്ത് വിട്ടിരുന്നു.
RELATED STORIES
''നിലമ്പൂര്‍ അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMTപാലക്കാട് ഇന്ന് കൊട്ടിക്കലാശം
18 Nov 2024 1:27 AM GMTമണിപ്പൂര്‍ സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
18 Nov 2024 1:23 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും...
18 Nov 2024 12:57 AM GMTറഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി...
18 Nov 2024 12:49 AM GMT