World

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു
X

ഗസ: കഴിഞ്ഞ ദിവസം ഗസയിലുടനീളമുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ അഭയം പ്രാപിച്ച ഗസ സിറ്റിയിലെ സ്‌കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഗസ സിറ്റിയില്‍ നിന്നും ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. വടക്കന്‍ ഗസയില്‍ നിന്നും തെക്കോട്ടേക്കോ പടിഞ്ഞാറേക്കോ പോകാന്‍ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.കഴിഞ്ഞ മാസം 18ന് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,80,000 പേര്‍ നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. എന്നാല്‍ സ്‌കൂളിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഹമാസ് അപലപിച്ചു.



Next Story

RELATED STORIES

Share it