World

ലോകത്ത് 2.77 കോടി കൊവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2.45 ലക്ഷം പുതിയ രോഗികള്‍

1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് 2.77 കോടി കൊവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2.45 ലക്ഷം പുതിയ രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കൊവിഡ് ബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ തന്നെയാണ് മുന്നില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 89,852 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1,107 മരണവും റിപോര്‍ട്ട് ചെയ്തു. അതേസമയം, ബ്രസീലില്‍ ഈ സമയം 17,330 പേര്‍ക്കും അമേരിക്കയില്‍ 28,561 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. മരണത്തിനും ആനുപാതികമായ കുറവുണ്ടായി. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് പട്ടികയില്‍ ഇപ്പോഴും മുന്നിലുള്ളത്. 65,14,231 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,94,032 പേരുടെ ജീവന്‍ നഷ്ടമായി. 37,96,760 പേര്‍ രോഗമുക്തരായപ്പോള്‍ 25,23,439 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 14,464 പേരുടെ നില ഗുരുതരമാണ്.

ബ്രസീലിനെ പിന്തള്ളി പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 43,67,436 ആയി. 73,923 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അതിവേഗമാണ് രോഗവ്യാപനമുണ്ടാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍: 41,65,124 (1,27,517), റഷ്യ- 10,35,789 (17,993), പെറു- 6,96,190 (30,123), കൊളമ്പിയ- 6,79,513 (21,817), മെക്‌സിക്കോ- 6,42,860 (68,484), ദക്ഷിണാഫ്രിക്ക- 6,40,441 (15,086), സ്‌പെയിന്‍- 5,34,513 (29,594), അര്‍ജന്റീന- 5,00,034 (10,405).

Next Story

RELATED STORIES

Share it