World

അഫ്ഗാനില്‍ ഭൂചലനം: 26 പേര്‍ മരിച്ചു, 700 വീടുകള്‍ തകര്‍ന്നു

മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാലും പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യാ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു.

അഫ്ഗാനില്‍ ഭൂചലനം: 26 പേര്‍ മരിച്ചു, 700 വീടുകള്‍ തകര്‍ന്നു
X

കാബൂള്‍: പശ്ചിമ അഫ്ഗാനില്‍ ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.

മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാലും പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യാ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലമ്പ്രദേശം ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Next Story

RELATED STORIES

Share it