World

ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട്

ചൈനയില്‍ അടുത്ത കാലത്തായി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാരണത്താലാണ് കടുത്ത തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്.

ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട്
X

ബെയ്ജിങ്: കൊവിഡ് കേസുകള്‍ കൂടിയതിനാല്‍ ചൈനയിലെ ഹാങ്ഷൗവില്‍ സെപ്തംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.ചൈനയില്‍ അടുത്ത കാലത്തായി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാരണത്താലാണ് കടുത്ത തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്.

'2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരുന്ന 19ാമത് ഏഷ്യന്‍ ഗെയിംസ് മാറ്റിവയ്ക്കുമെന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു' -ഔദ്യോഗിക ഗെയിംസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. കായിക മത്സരത്തിന്റെ പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറന്‍സ് സമീപനത്തിന്റെ ഭാഗമായി ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണില്‍ ആയിരുന്നു നഗരം.

കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനും തുടര്‍ന്ന് വരുന്ന ഏഷ്യന്‍ പാരാ ഗെയിംസിനും വേണ്ടി 56 മത്സര വേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it