- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷെയ്ഖ് ഹസീനയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ്

ധക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ബംഗ്ലാദശ്. ബംഗ്ലാദശ് പോലിസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ആണ് ഇതിനായി ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് 8ന് ആയിരുന്നു ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍-ഉപദേഷ്ടാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയ്ക്കായി ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
മുഹമ്മദ് യൂനുസ് നേതൃത്വം നല്കുന്ന ഇടക്കാലസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഷെയ്ഖ് ഹസീന ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയെ കൂടാതെ 11 പേര്‍ക്കെതിരെയും ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.
കോടതികള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവരില്‍നിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
RELATED STORIES
ഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടേണ്ടി വന്നു: ഇറാന് വിദേശകാര്യ...
28 Jun 2025 5:36 AM GMTമുസ്ലിം യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതായി ആരോപണം
28 Jun 2025 5:08 AM GMTനിരവധി മോഷണക്കേസുകളിലെ പ്രതിയായ 'പ്രഫസര്‍' പിടിയില്‍
28 Jun 2025 4:58 AM GMTഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി...
28 Jun 2025 4:33 AM GMTകൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന...
28 Jun 2025 3:56 AM GMTതൃശൂരില്‍ പോലിസിന് നേരെ ആക്രമണം; വാഹനങ്ങളും തകര്‍ത്തു
28 Jun 2025 3:30 AM GMT