World

രാഷ്ട്രീയ പ്രതിസന്ധി: ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും

ഇസ്രായേല്‍ ഭരണസഖ്യത്തില്‍നിന്ന് മെററ്റ്‌സ് പാര്‍ട്ടിയുടെ അറബ് എംപി ഗൈദ റിനാവി സോബി രാജിവച്ചതിനു പിന്നാലെ ഇസ്രായേല്‍ സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ സന്ദര്‍ശനം തൃശങ്കുവിലായത്.

രാഷ്ട്രീയ പ്രതിസന്ധി: ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും
X

വാഷിങ്ടണ്‍: തെല്‍ അവീവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് സൂചന. ഇസ്രായേല്‍ ഭരണസഖ്യത്തില്‍നിന്ന് മെററ്റ്‌സ് പാര്‍ട്ടിയുടെ അറബ് എംപി ഗൈദ റിനാവി സോബി രാജിവച്ചതിനു പിന്നാലെ ഇസ്രായേല്‍ സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ സന്ദര്‍ശനം തൃശങ്കുവിലായത്.

ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് വൈറ്റ് ഹൗസ് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. സഖ്യത്തില്‍നിന്ന് സോബി രാജിവച്ചതിനെതുടര്‍ന്ന് സര്‍ക്കാറിന് നെസറ്റില്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു.

ലിക്കുഡ് പാര്‍ട്ടിയും പ്രതിപക്ഷവും അടുത്ത ബുധനാഴ്ച നെസെറ്റ് പിരിച്ചുവിടാനുള്ള ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാകാന്‍ കാത്തിരിക്കുകയാണ് വൈറ്റ് ഹൗസ്.

ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കുന്നതില്‍ അതിശയിക്കാനില്ലെന്നാണ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ബൈഡന്റെ സന്ദര്‍ശന തീയതിയും അജണ്ടയും സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രതികരണത്തിനായി ഇസ്രായേലി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. വൈറ്റ് ഹൗസ് ജീവനക്കാര്‍ രണ്ടാഴ്ച മുമ്പ് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന തീയതി സംബന്ധിച്ച് നിരവധി സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സന്ദര്‍ശനം റദ്ദാക്കിയില്ലെങ്കില്‍, അത് ജൂണ്‍ 21-24 ന് ഇടയില്‍ സംഭവിക്കും.

നിര്‍ദ്ദിഷ്ട അജണ്ട അനുസരിച്ച്, ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ ബൈഡന് ഔദ്യോഗിക സ്വീകരണം നല്‍കും. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും സഖ്യത്തിന്റെ തലവന്മാരും പങ്കെടുക്കും.

ഇസ്രായേലിന്റെ സുരക്ഷയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനും ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വാങ്ങുന്നതിനുള്ള ബജറ്റ് ഇസ്രായേലിന് കൈമാറുന്നതിനുമായി ബൈഡന്‍ അയണ്‍ ഡോം ബാറ്ററി സൈറ്റ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി ബെന്നറ്റ്, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും,

Next Story

RELATED STORIES

Share it