World

മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ഇത്തരം സ്‌ഫോടനങ്ങള്‍ അല്‍-ഷബാബിന്റെ രീതിയാണെന്നാണ് പോലിസ് നിഗമനം

മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
X
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഷോപ്പിങ് മാളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവിലെ തദ്ദേശ സ്ഥാപന കാര്യാലത്തിനു സമീപത്തെ മാളില്‍ സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 10ലേറെ പേര്‍ക്കു പരിക്കേറ്റതായി പോലിസുദ്യോഗസ്ഥന്‍ മുഹമ്മദ് ഹുസയ്ന്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏതാനും പേര്‍ കെട്ടിടം തകര്‍ന്ന് മരിച്ചതായും മറ്റൊരു ഉദ്യോഗസ്ഥനായ അഹ്മദ് മൊവാലിന്‍ അലി പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ അക്രമി മാളിനു സമീപം നിര്‍ത്തിയിടുകയും നിരപരാധികളെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഇത്തരം സ്‌ഫോടനങ്ങള്‍ അല്‍-ഷബാബിന്റെ രീതിയാണെന്നാണ് പോലിസ് നിഗമനം.




Next Story

RELATED STORIES

Share it