World

ഒറ്റ ദിവസം മൂന്നു അതി നൂതന യുദ്ധകപ്പലുകള്‍ നീറ്റിലിറക്കി ചൈന

മൂന്നു കപ്പലുകളില്‍ ഒന്നു മാത്രമാണ് ചൈനീസ് നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ചിട്ടുള്ളത്.

ഒറ്റ ദിവസം മൂന്നു അതി നൂതന യുദ്ധകപ്പലുകള്‍ നീറ്റിലിറക്കി ചൈന
X

ബെയ്ജിങ്: ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ മൂന്നു യുദ്ധകപ്പലുകള്‍ ഒറ്റ ദിവസം നീറ്റിലറക്കി ചൈന. ക്രിസ്മസ് രാത്രിയാണ് ഈ അത്യാധുനിക യുദ്ധകപ്പലുകള്‍ നീറ്റിലിറക്കിയത്. മൂന്നു കപ്പലുകളില്‍ ഒന്നു മാത്രമാണ് ചൈനീസ് നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ചിട്ടുള്ളത്.

ഒന്ന് തായ്‌ലാന്റിനും മറ്റൊന്നു പാകിസ്താന്‍ നാവിക സേനയുടേയും ഭാഗമാവും. 2019 സെപ്റ്റംബറില്‍ തായ്‌ലന്‍ഡ് ഓര്‍ഡര്‍ ചെയ്ത 071ഇ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് തായ്‌ലന്‍ഡിനും 054 ഫ്രിഗേറ്റിന്റെ വകഭേദത്തില്‍ എസ്ആര്‍ 2410ഇ റഡാറും ഒരു 3ഡി മള്‍ട്ടിഫംഗ്ഷന്‍ ഇലക്ട്രോണിക് സ്‌കാന്‍ഡ് അറേ റഡാറും ഘടിപ്പിച്ച യുദ്ധകപ്പലാണ് പാകിസ്താന് കൈമാറുക. പാകിസ്ഥാന്‍ നാവികസേനയില്‍ സമാനമായ 30 കപ്പലുകളുണ്ടെന്ന് കണക്കാക്കുന്നു. തായ്‌ലന്‍ഡിന് കൈമാറുന്ന യുദ്ധകപ്പലില്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ കഴിയും. ഈ കപ്പല്‍ പ്രധാനമായും പട്രോളിംഗിനും ദുരന്ത നിവാരണ ദൗത്യങ്ങളിലേക്കുമാകും ഉപയോഗിക്കുക.

ഡിസംബര്‍ 24 ന് ഷാങ്ഹായ്ക്ക് സമീപമുള്ള ഹുഡോംഗ്‌ഷോങ്ഹുവ കപ്പല്‍നിര്‍മ്മാണ യാര്‍ഡില്‍ നിന്നാണ് കപ്പലുകള്‍ നീറ്റിലിറക്കിയത്. ഇന്ത്യയ്ക്ക് ചുറ്റും തന്ത്രപരമായ സാന്നിധ്യത്തിന് തയ്യാറെടുക്കുന്ന ചൈനയുടെ പുതിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാനും യുദ്ധക്കപ്പലുകള്‍ കൈമാറുന്ന സാഹചര്യത്തില്‍.

Next Story

RELATED STORIES

Share it