World

കൊവിഡ്: ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി

രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഹാനികരമാവുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു.

കൊവിഡ്: ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി
X

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഹാനികരമാവുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. രാജ്യത്ത് രോഗവ്യാപനത്തിന്റെ തോതില്‍ കുറവുവന്നിട്ടില്ല. മഹാമാരിയുടെ ഏറ്റവും അപകടരമായ ഘട്ടത്തിലാണ് രാജ്യം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തിരക്കുകൂട്ടിയാല്‍ ഇതുവരെ നമ്മള്‍ സഹിച്ച ത്യാഗങ്ങളും കൈവരിച്ച പുരോഗതിയും പാഴാവും.

വൈറസിന്റെ രണ്ടാംഘട്ട തിരിച്ചുവരവിനായിരിക്കും അത് കാരണമാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശനനിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബസിനസ് സ്ഥാപനങ്ങളെല്ലാം അടയ്ക്കുകയും ആളുകളോട് വീടുകളില്‍തന്നെ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ച കൂടുമ്പോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നറിയാന്‍ മന്ത്രിമാര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യണമെന്നാണ് നിര്‍ദേശം.

നിബന്ധനകള്‍ പാലിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ലഘൂകരിക്കാനുള്ള തീരുമാനങ്ങളാവുമുണ്ടാവുക. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഐക്യത്തോടെ ഈ ശ്രമം തുടരണമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ബ്രിട്ടനില്‍ ഇന്നലെ മാത്രം 861 കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,729 ആയി ഉയര്‍ന്നു. രാജ്യത്ത് വ്യാഴാഴ്ച 4,617 പുതിയ കേസുകളാണ് ഉണ്ടായത്. രാജ്യത്ത് ഇതുവരെ 103,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it