World

കൊവിഡ്: ലോകത്ത് മരണം നാലരലക്ഷം കടന്നു; വൈറസ് ബാധിതര്‍ 84 ലക്ഷം, 24 മണിക്കൂറിനിടെ 1.41 ലക്ഷം കേസുകള്‍

അമേരിക്കയിലാണ് രോഗികള്‍ കൂടുതലായുള്ളത്. ആകെ രോഗികളുടെ എണ്ണം 22,34,471 ആണ്. ഇതുവരെ 1,19,941 പേരാണ് മരണപ്പെട്ടത്.

കൊവിഡ്: ലോകത്ത് മരണം നാലരലക്ഷം കടന്നു; വൈറസ് ബാധിതര്‍ 84 ലക്ഷം, 24 മണിക്കൂറിനിടെ 1.41 ലക്ഷം കേസുകള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകരാജ്യങ്ങളിലായി 5,264 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4,51,265 ആയി. ഇതുവരെ 84,00,274 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,41,872 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന 44,15,007 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 35,34,002 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നുണ്ട്. ഇതില്‍ 54,449 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലാണ് രോഗികള്‍ കൂടുതലായുള്ളത്. ആകെ രോഗികളുടെ എണ്ണം 22,34,471 ആണ്. ഇതുവരെ 1,19,941 പേരാണ് മരണപ്പെട്ടത്.

9,18,796 പേരുടെ രോഗം ഭേദമായതായും 11,95,734 പേര്‍ ചികില്‍സയില്‍ തുടരുന്നതായും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്ന 16,644 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. രോഗബാധിതര്‍: ന്യൂയോര്‍ക്ക്- 4,06,367, ന്യൂജഴ്‌സി- 1,70,599, കാലിഫോര്‍ണിയ- 1,63,220, ഇല്ലിനോയിസ്- 1,34,185, മസാച്യുസെറ്റ്‌സ്- 1,06,151, ടെക്‌സസ്- 99,304, പെന്‍സില്‍വാനിയ- 84,399, ഫ്‌ളോറിഡ- 82,719, മിഷിഗണ്‍- 66,497, മെരിലാന്‍ഡ്- 62,969.

കൊവിഡ് ബാധിച്ച് മരിച്ചവര്‍: ന്യൂയോര്‍ക്ക്- 31,046, ന്യൂജഴ്‌സി- 12,891, കാലിഫോര്‍ണിയ- 5,286, ഇല്ലിനോയിസ്- 6,485, മസാച്യുസെറ്റ്‌സ്-7,734, ടെക്‌സസ്- 2,105, പെന്‍സില്‍വാനിയ- 6,388, ഫ്‌ളോറിഡ- 3,021, മിഷിഗണ്‍- 6,036, മെരിലാന്‍ഡ്- 2,996. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ബ്രസീലിലാണ്. 9,60,309 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 46,665 പേര്‍ മരണപ്പെട്ടപ്പോള്‍ 5,03,507 പേരുടെ രോഗം ഭേദമായി. 4,10,137 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,318 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 31,475 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,209 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

ഒരുദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് മുന്നിലാണ് ഇപ്പോഴും ബ്രസീലിന്റെ സ്ഥാനം. അമേരിക്കയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 26,071 പേര്‍ക്കാണ്. രോഗവ്യാപനം കൂടുതലുള്ള വിവിധ രാജ്യങ്ങളിലെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 5,53,301 (7,478), ഇന്ത്യ- 3,67,264 (12,262), യുകെ- 2,99,251 (42,153), സ്‌പെയിന്‍- 2,91,763 (27,136), പെറു- 2,40,908 (7,257), ഇറ്റലി- 2,37,828 (34,448), ഇറാന്‍- 1,95,051 (9,185), ജര്‍മനി- 1,90,179 (8,927), ചിലി- 1,84,449 (3,615), തുര്‍ക്കി- 1,82,727 (4,861), മെക്‌സിക്കോ- 1,59,793 (19,080), ഫ്രാന്‍സ്- 1,58,174 (29,575), പാകിസ്താന്‍- 1,54,760 (2,975), സൗദി അറേബ്യ- 1,41,234 (1,091).

Next Story

RELATED STORIES

Share it