World

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരുലക്ഷത്തിനരികെ

കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 19,608 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരുലക്ഷത്തിനരികെ
X

വാഷിങ്ടണ്‍: ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 96,505 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 2,826 മരണവും റിപോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ 23,01,990 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. 28,49,323 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 53,223 പേരുടെ നില ഗുരുതരവുമാണ്.

കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 19,608 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16,86,436 ആയി ഉയര്‍ന്നു. 99,300 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 617 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ഇതുവരെ 4,51,702 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 11,35,434 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 17,135 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത് യുകെയിലാണ്. 36,793 പേരാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് കണക്കുകള്‍ ഇപ്രകാരമാണ്. (രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണസംഖ്യ). ബസീല്‍: 3,63,618 (2,716) റഷ്യ: 3,44,481 (3,541), സ്‌പെയിന്‍: 2,82,852 (28,752), ഇറ്റലി: 2,29,858 (32,785), ഫ്രാന്‍സ്: 1,82,584 (28,367), ജര്‍മനി: 1,80,328 (8,371), തുര്‍ക്കി: 1,56,827 (4,340), ഇന്ത്യ: 1,38,536 (4,024), ഇറാന്‍: 1,35,701 (7,417).

Next Story

RELATED STORIES

Share it