World

കൂറ് വേണ്ടത് യുഎസിനോട് ചൈനയോടല്ല; സുന്ദര്‍ പിച്ചെക്കെതിരേ വിമര്‍ശനവുമായി ട്രംപ്

ഗൂഗിളിന്റെ നടപടികള്‍ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു

കൂറ് വേണ്ടത് യുഎസിനോട് ചൈനയോടല്ല; സുന്ദര്‍ പിച്ചെക്കെതിരേ വിമര്‍ശനവുമായി ട്രംപ്
X

വാഷിങ്ടണ്‍: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്‌ക്കെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിച്ചെ പരോക്ഷമായി ചൈനീസ് സൈന്യത്തെ സഹായിക്കുകയാണന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ പിച്ചെക്ക് കൂറ് വേണ്ടത് ചൈനയോടല്ല യുഎസിനോടാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗൂഗിളിന്റെ നടപടികള്‍ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. 5 ജി ഉള്‍പ്പടെയുളള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഗൂഗിള്‍ ചൈനയിലാണ് നടത്തുന്നത്. യുഎസിന് ഇക്കാര്യത്തില്‍ കമ്പനി പ്രാധാന്യം നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ആരോപണവുമായി രംഗത്തെത്തിയത്.




Next Story

RELATED STORIES

Share it