World

കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഷെയര്‍ ചെയ്ത ഡൊണാള്‍ഡ് ട്രംപ്; എതിര്‍പ്പുമായി കാനഡ

കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഷെയര്‍ ചെയ്ത ഡൊണാള്‍ഡ് ട്രംപ്; എതിര്‍പ്പുമായി കാനഡ
X

വാഷിങ്ടണ്‍: കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഷെയര്‍ ചെയ്ത നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവച്ചിരിക്കുന്നത്. നേരത്തെ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. 'ഓ കാനഡ!' എന്ന ക്യാപഷനോട് കൂടിയാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ട്രംപിന്റെ പോസ്റ്റിന്റെ ഉള്ളടക്കത്തെ എതിര്‍ത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നിട്ടുണ്ട് . പോസ്റ്റില്‍ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറല്‍ പാര്‍ട്ടി പങ്കുവെച്ചിരിക്കുന്നത്. ആശയക്കുഴപ്പമുളളവര്‍ക്കായി എന്ന ക്യാപ്ഷനോട് കൂടി യാണ് ലിബറല്‍ പാര്‍ട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്ന് ട്രൂഡോ പ്രതികരിച്ചിരുന്നു.


Next Story

RELATED STORIES

Share it