- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മക്കയിലെ അഞ്ച് പുരാതന മസ്ജിദുകൾ പുനരുദ്ധരിക്കും
മിനയിലെ ജംറതുൽ അഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഇയ മസ്ജിദാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്.

റിയാദ്: മക്കയിൽ അഞ്ച് പുരാതന മസ്ജിദുകൾ പുനരുദ്ധരിക്കുന്ന നടപടിക്ക് തുടക്കം. ചരിത്രപ്രാധാന്യമുള്ള പള്ളികളുടെ വികസനത്തിന് വേണ്ടിയുള്ള മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്.
മിനയിലെ ജംറതുൽ അഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഇയ മസ്ജിദാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്. മശ്അർ മിനയിലെ ഹിജ്റക്ക് മുന്നോടിയായി ബൈഅത്ത് നടന്ന 'ശിഅ്ബ് അൽ-അൻസാറി'ലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. അതുല്യമായ വാസ്തുവിദ്യാ സവിശേഷതകളോട് കുടിയതാണ് ഇത്. ജിദ്ദയിൽ രണ്ട് പള്ളികളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അതിലൊന്ന് ഹാറത് അൽശാമിലെ അബൂ അനബ മസ്ജിദാണ്. 900 വർഷത്തിലേറെ പഴക്കമുള്ളതാണിത്. മറ്റൊന്ന് ബലദ് മേഖലയിലെ ശാരിഅ് ദഹബിലെ ഖിദ്ർ പള്ളിയാണ്. 700 വർഷത്തിലേറെ പഴക്കമുള്ളതാണിത്. ജമൂം പട്ടണത്തിലെ അൽഫത്തഹ് പള്ളിയും ത്വാഇഫ് പട്ടണത്തിെൻറ തെക്ക് ഭാഗത്തുള്ള മർകസ് സഖീഫിലെ ജുബൈൽ പള്ളിയും വികസിപ്പിക്കുന്നതിലുൾപ്പെടും. രാജ്യത്താകെ ആകെ 30 പള്ളികളാണ് പുനരുദ്ധരിക്കുന്നത്.
RELATED STORIES
ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില് ഗസയില് ആയിരങ്ങള് പട്ടിണി കിടന്ന്...
17 May 2025 9:48 AM GMTപഹല്ഗാം ആക്രമണം; പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്...
17 May 2025 9:21 AM GMTയുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര് കാറിടിപ്പിച്ച് കൊന്ന സംഭവം; ...
17 May 2025 9:12 AM GMT'കാമറയില് പതിഞ്ഞ് കടുവ'; യുവാവിനെ കൊന്ന കടുവയുടെ ചിത്രം വനം...
17 May 2025 8:55 AM GMTകാസയുടെ അക്കൗണ്ടില് നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്വലിച്ച കേസ്;...
17 May 2025 8:32 AM GMT22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അട്ടാരി - വാഗ അതിര്ത്തി തുറന്നു
17 May 2025 7:53 AM GMT