World

കൊവിഡ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു

വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 1988 ല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1994 വരെ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീം അംഗമായിരുന്നു.

കൊവിഡ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു
X

പെഷവാര്‍: കൊവിഡ് 19 വൈറസ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസ് (50) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി പെഷവാറിലെ ഒരു സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 1988 ല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1994 വരെ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്.

പാകിസ്താനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ പ്രഫഷനല്‍ ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. 1994ലാണ് സഫര്‍ വിരമിക്കുന്നത്. ആറ് ഏകദിനങ്ങളില്‍നിന്നും 96 റണ്‍സും നേടിയിട്ടുണ്ട്. 2000 കാലഘട്ടത്തില്‍ സീനിയര്‍, അണ്ടര്‍ 19 പെഷവാര്‍ ടീമുകളെ പരിശീലിപ്പിക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. പാകിസ്താന്‍ അന്താരാഷ്ട്രതാരം അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരന്‍കൂടിയാണ് സഫര്‍. വന്‍കുടലിന് കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് 10 മാസം മുമ്പാണ് അക്തര്‍ മരിക്കുന്നത്.

Next Story

RELATED STORIES

Share it