World

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഫ്രാന്‍സ്

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഫ്രാന്‍സ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്. കൊവിഡിന്റെ രണ്ടാം വ്യാപനം ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നത് ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ പറഞ്ഞു. ബ്രസീലില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നീക്കം. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതായും ഗബ്രിയേല്‍ വ്യക്തമാക്കി.

ചില രാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് ആലോചിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നേരത്തെ ബ്രിട്ടണും യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ കര്‍ശന യാത്രാനിയന്ത്രണങ്ങളുള്ള റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ്ങും ന്യൂസിലന്‍ഡും ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിരോധിച്ചു. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയവരെ പോലും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് അമേരിക്ക തടഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it