World

കോംഗോയില്‍ ഇന്ധന ബോട്ടിനു തീപിടിച്ചു: 148 മരണം

കോംഗോയില്‍ ഇന്ധന ബോട്ടിനു തീപിടിച്ചു: 148 മരണം
X

കിന്‍ഷാസ: കോംഗോയില്‍നിന്നു ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ച് 148 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. എച്ച്ബി കൊംഗോളോ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് അഞ്ഞൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. റുക്കി - കോംഗോ നദിയുടെ സംഗമസ്ഥലമായ എംബണ്ടകയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കപ്പലില്‍ പാചകത്തിനിടെയുണ്ടായ തീയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. കോംഗോയില്‍ ബോട്ട് അപകടങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങി മരിച്ചിരുന്നു.



Next Story

RELATED STORIES

Share it