- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍; 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും

വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീനികളെയും വിട്ടുനല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകള്‍ ഗസയില്‍ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സങ്കേതങ്ങള്‍ അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി സന്ദര്‍ശിക്കണമെന്ന് നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ക്കരാറില്‍ പറയുന്നുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ജബലിയ അഭയാര്‍ഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി.ഷെയ്ഖ് റദ്‌വാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 ഫലസ്തീന്‍ ജനതയും 1200 ഇസ്രായേല്‍ ജനതയുമാണ് കൊല്ലപ്പെട്ടത്.
RELATED STORIES
ഐപിഎല്‍; പഞ്ചാബിനെതിരേ രാജസ്ഥാന് റോയല്‍സിന് കൂറ്റന്‍ ജയം; ആര്‍ച്ചറിന് ...
5 April 2025 6:13 PM GMTവഖ്ഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
5 April 2025 6:08 PM GMTഗസയില്‍ ഡോക്ടര്‍മാരെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം പുറത്ത്...
5 April 2025 6:00 PM GMTബ്രിട്ടനില്‍ പഠിച്ച 'വ്യാജ ഡോക്ടര്‍' ഹൃദയശസ്ത്രക്രിയകള്‍ നടത്തി; ഏഴു...
5 April 2025 5:34 PM GMTവഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തു...
5 April 2025 5:15 PM GMTമുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു
5 April 2025 4:56 PM GMT