- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്
വഴി കാട്ടുമ്പോള്‍ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ഗൂഗിള്‍ മാപ്‌സിനുണ്ട്. ഈ പേരുദോഷം തീര്‍ക്കാനും ഒല മാപ്‌സില്‍ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. നാലുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതില്‍ കുപ്രസിദ്ധിയുള്ള മാപ്‌സ് ഇനി എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകള്‍ നിര്‍ദ്ദേശിക്കും. അതേ സമയം ഇരു ചക്ര വാഹനങ്ങള്‍ക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും.
അടുത്ത ചാര്‍ജിങ്ങ് സ്റ്റേഷന്‍ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ ഇനി മാപ്‌സിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാര്‍ജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്.
ഫ്‌ലൈ ഓവറുകളുടെ സാനിധ്യം മുന്‍കൂട്ടി അറിയിച്ച് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാവുന്ന ആശയകുഴപ്പം ഒഴിവാക്കാനുള്ള ഫീച്ചറും ഇപ്പോള്‍ മാപ്‌സിലുണ്ട്. ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പുതിയ ഫീച്ചറുകള്‍ ഈ ആഴ്ചമുതല്‍ ലഭ്യമായി തുടങ്ങും. ഐഒാെസിലേക്കും കൂടുതല്‍ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ഗുഗിള്‍ ഇന്ത്യ അറിയിച്ചു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT