World

ചെങ്കടലില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കറിനു നേരെ ഹൂത്തി ആക്രമണം

ചെങ്കടലില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കറിനു നേരെ ഹൂത്തി ആക്രമണം
X

സന: ചെങ്കടലില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് ഹൂത്തികളുടെ ആക്രമണം. യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ എണ്ണ ടാങ്കറില്‍ സ്ഫോടനവും അഗ്‌നിബാധയുമുണ്ടായി. കോര്‍ഡെലിയ മൂണ്‍ എന്ന് പേരുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ടാങ്കറിന്റെ ഫോട്ടോകളും ഹൂത്തികള്‍ പുറത്തുവിട്ടു. ഗസക്ക് പിന്തുണയായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ചെങ്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും 188 കപ്പുകള്‍ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു.

യെമന്‍ ജനതക്കെതിരായ ആക്രമണം രൂക്ഷമാക്കാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നത്. ഈയാഴ്ച മാത്രം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് യെമനില്‍ 39 വ്യോമാക്രമണങ്ങള്‍ നടത്തി. ഇസ്രായേല്‍, അമേരിക്കന്‍ ശത്രു അല്‍ഹുദൈദ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ല. തങ്ങള്‍ പോരാട്ടം തുടരുമെന്നും അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു.





Next Story

RELATED STORIES

Share it